തലശ്ശേരി: ദേശീയപാതയിൽ പെട്ടിപ്പാലത്തിനടുത്താണ് വാഹനങ്ങൾക്ക് അപകടമുണ്ടാവുന്ന രീതിയിൽ ആഴത്തിലുള്ള കുഴി രൂപപ്പെട്ടത്.
ഇരുചക്രവാഹനങ്ങളാണ് ഇത് മൂലം അപകടത്തിൽപ്പെടുന്നത്.
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ കുഴിയിൽ വീണ് രണ്ട് ബൈക്കുകൾ മറിഞ്ഞു വീണു.
ഭാഗ്യത്തിന് വലിയ പരിക്കൊന്നുമുണ്ടായില്ല.
വലിയ
വാഹനങ്ങൾക്ക് സെഡ് നല്കുമ്പോൾ അരിക് ചേർന്ന് പോവുന്ന വാഹനങ്ങളാണ് കൂടുതലും കുഴിയിൽ വീഴുന്നത്
ദിവസം കഴിയുന്തോറും കുഴിയുടെ ആഴം കൂടി വരുന്നത് ഡ്രൈവർമാരിൽ ഭയമുളവാക്കുന്നു .
എത്രയും പെട്ടെന്ന് കുഴി നികത്താനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.
Post a Comment