o നിരോധിത പാൻ ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിലായി*
Latest News


 

നിരോധിത പാൻ ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിലായി*



പള്ളൂർ : നിരോധിത പാൻ ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിലായി .  . പാറാൽ ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ തൊട്ടിൽപ്പാലത്തേക്ക് കാറിൽ കടത്തുകയായിരുന്ന ഇരുപത്തിരണ്ടായിത്തോളം വില വരുന്ന 95 പാക്കറ്റ് കൂൾലിപ്സ് ശേഖരവുമായി പൂക്കാട് ചാത്തോത്ത് ഹൗസിൽ മുഹമ്മദ് ജാസിമിനെയാണ് പിടികൂടിയത്. 

എഎസ്ഐ പി രാധാകൃഷ്ണനും , ഫ്ലൈയിംങ്ങ് സ്വകാഡ് അംഗങ്ങളായ ഇ.പി.ശിവകുമാർ ,എ.എസ്.ഐ ജയശങ്കർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിൽ മാഹി ഭാഗങ്ങളിൽ ശക്തമായ പരിശോധന ഉണ്ടാവുമെന്നും മാഹി പോലീസ് സൂപ്രണ്ട് യു രാജശേഖരൻ അറിയിച്ചു . മാഹി സർക്കിൾ ഇൻസ്പക്ടർ ആടൽഅരസൻ , പള്ളൂർ എസ് ഐ പി പ്രതാപൻ , ആർ മോഹൻദാസ് തുടങ്ങിയവർ സംബന്ധിച്ചു .

Post a Comment

Previous Post Next Post