മയ്യഴിപ്പുഴ കൈയ്യേറി നികത്തി മതിൽകെട്ടി
ന്യൂമാഹി : അവധിദിവസത്തിന്റെ മറവിൽ സ്വകാര്യ വ്യക്തി അനധികൃതമായി മയ്യഴിപുഴകൈയ്യേറി അരഏക്കറോളം സ്ഥലം നികത്തി മതിൽ കെട്ടി .
യുദ്ധകാലാടിസ്ഥാനത്തിലാണ് പുഴ നികത്തിയത് . പരിസരവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് മാഹി പൊലീസ് എത്തിപ്പോഴേക്കും കൈയേറ്റ ജോലിക്കാർ രക്ഷപ്പെട്ടിരുന്നു . ന്യൂമാഹിഗ്രാമപഞ്ചായത്ത് ഓഫിസിൽ നിന്നും അമ്പത് മീറ്റർ അകലെയാണന്റെകൈയേറ്റം നടന്ന പുഴ യോരം .
ഇവിടെ വൻതോതിൽ അനധികൃതപൂഴി വിൽപ്പനയും നടക്കുന്നുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു . ഈ ഭാഗത്ത് വ്യാപകമായി നേരത്തെ കണ്ടൽക്കാടുകൾ വെട്ടി നശിപ്പിച്ചിരുന്നു .




Post a Comment