o ഇന്ധന വിലവര്‍ധന തീവെട്ടിക്കൊള്ള: എസ്.ഡി.പി.ഐ പ്രതിഷേധിച്ചു
Latest News


 

ഇന്ധന വിലവര്‍ധന തീവെട്ടിക്കൊള്ള: എസ്.ഡി.പി.ഐ പ്രതിഷേധിച്ചു

 


ഇന്ധന വിലവര്‍ധന തീവെട്ടിക്കൊള്ള: എസ്.ഡി.പി.ഐ പ്രതിഷേധിച്ചു


ന്യൂമാഹി:  ഇന്ധന വില ദിനംപ്രതി വര്‍ധിപ്പിച്ച് കോര്‍പ്പറേറ്റുകള്‍ക്കായി ജനങ്ങളെ കൊള്ളയടിക്കുന്നതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മാഹി മേഖല കമ്മിറ്റി മാഹിയുടെ വിവിധ ഭാഗങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തി.


രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുമ്പോഴും രാജ്യത്ത് ഇന്ധന വില അനിയന്ത്രിതമായി ഉയരുകയാണ്.  പെട്രോള്‍ വില ലിറ്ററിന് നൂറിനോടടുക്കുകയാണ്. ഡീസല്‍ വിലയും അടിക്കടി വര്‍ധിപ്പിക്കുന്നു. പാചക വാതക വില 225 രൂപയാണ്‌ മൂന്നു മാസത്തിനിടെ കൂട്ടിയത്.  കൊവിഡിന്റെ മറവില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഗ്യാസ് സബ്‌സിഡി നിര്‍ത്തലാക്കിയിരുന്നു.   ഇന്ധന വിലവര്‍ധന മൂലം നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി ഉയരുകയാണ്.  രാജ്യത്തെ ജനങ്ങളെ അനുദിനം പട്ടിണിയുടെ നടുക്കയത്തിലേക്ക് തള്ളിവിടുന്ന ഇന്ധന വിലവര്‍ധന നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം രാജ്യത്തെ സര്‍വ മേഖലകളും സ്തംഭിക്കുന്ന തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്ക് ജനങ്ങള്‍ നിര്‍ബന്ധിതരാവുമെന്നും എസ്.ഡി.പി.ഐ മുന്നറിയിപ്പു നല്‍കി.


പ്രകടനത്തിന് മാഹിപ്പാലത്ത് മേഖല പ്രസിഡന്റ്‌ നാസർ ചെറുകല്ലായി, പുന്നോലിൽ മേഖല സെക്രട്ടറി റിഫാദ് ആലംബത്ത്, പെരിങ്ങാടിയിൽ മേഖല ട്രഷറർ അബ്ദുൽ അസീസ് തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.

Post a Comment

Previous Post Next Post