അഴിയൂരിൽ പള്ളികളിൽ വെള്ളിയാഴ്ച നിസ്കാരം തുടങ്ങാൻ തീരുമാനം
അഴിയൂർ അഞ്ചാം പീടിക മഹല്ല് കമ്മിറ്റിയുടെ കീഴിലുള്ള പള്ളികളിൽ വെള്ളിയാഴ്ച നിസ്കാരം ( ജുമുഅ നിസ്കാരം ) തുടങ്ങാൻ തീരുമാനിച്ചതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
കൊറോണ എന്ന മഹാമാരിയുടെ പശ്ചാത്തലത്തിലും പരിശുദ്ധമായ റമളാൻ മാസം ( വ്രതമാസം ) ആരംഭിക്കുന്ന സാഹചര്യത്തിലും പള്ളികളിൽ വിശ്വാസികൾ വർദ്ധിച്ചു വരുന്നത് കണക്കിലെടുത്താണ് മഹല്ല് ഖാളിയും AJM കമ്മിറ്റിയും ചേർന്ന് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്.
26. 03. 2021 (അടുത്ത വെള്ളിയാഴ്ച ) മുതൽ അഴിയൂർ എലിഫെന്റ് റോഡിലുള്ള ഇസ്ലാമിക് സെന്ററിലും 02. 04. 2021 മുതൽ അഴിയൂർ കീരിത്തോടിന് സമീപമുള്ള ശാദുലി മസ്ജിദിലും ആസ്യ റോഡിലുള്ള ബഹറുന്നൂർ മസ്ജിദിലും വെള്ളിയാഴ്ച നിസ്കാരം ആരംഭിക്കാനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
എല്ലാ വിശ്വാസികളും പരിപൂർണ്ണാമായി സഹകരിക്കണമെന്ന്
പള്ളി കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Post a Comment