o അഴിയൂർ കല്ലാമലയിൽ ആരോഗ്യ പ്രവർത്തകർ എന്ന വ്യാജ്യേന വീട്ടമ്മയെ ആക്രമിച്ചു സ്വർണ്ണമാല കവർന്നു:
Latest News


 

അഴിയൂർ കല്ലാമലയിൽ ആരോഗ്യ പ്രവർത്തകർ എന്ന വ്യാജ്യേന വീട്ടമ്മയെ ആക്രമിച്ചു സ്വർണ്ണമാല കവർന്നു:

 അഴിയൂർ കല്ലാമലയിൽ ആരോഗ്യ പ്രവർത്തകർ  എന്ന വ്യാജ്യേന വീട്ടമ്മയെ ആക്രമിച്ചു സ്വർണ്ണമാല കവർന്നു



അഴിയൂർ: കല്ലാമല പ്രണവം നഗറിന് സമീപം ആരോഗ്യ പ്രവർത്തർ എന്ന വ്യാജ്യേന വീട്ടിൽ എത്തി ഗൃഹനാഥനെ വാക്സിനേഷൻ എടുക്കുന്നതിന്റെ ഭാഗമായി ടോക്കൻ എടുക്കാൻ വേണ്ടി പഞ്ചായത്തിൽ പോവണം എന്ന് ധരിപ്പിച്ച് വീട്ടിൽ നിന്ന് ഒഴിവാക്കി വീട്ടമ്മയുടെ മാല കവർന്നു. വീട്ടമ്മ പ്രതിരോധിച്ചപ്പോൾ അവരെ ആക്രമിച്ച് കീഴ്പ്പെടുത്തി മാല കവർന്നു. മുഖത്തും കഴുത്തിലും പരിക്കേറ്റ നിലയിൽ പിന്നീട് പരിസരവാസികൾ വടകര ഹോസ്പിറ്റലിൽ എത്തിച്ചു. ഇന്ന് രാവിലെ 12 മണിയോടെയാണ് സംഭവം. കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി അപരിചിതരായ 3 വ്യക്തികൾ ഈ പ്രദേശങ്ങളിൽ വീടുകൾ തോറും ആരോഗ്യ പ്രവർത്തകർ എന്ന പേരിലും കാർഷിക വകുപ്പ്,

 മൃഗ സംരക്ഷണ വകുപ്പ്

 മറ്റ് പല വ്യാജ വേഷത്തിലും വീടുവീടാന്തരം കയറി നടക്കുന്നതായി സമീപ വാസികൾ അറിയിച്ചു. ചോമ്പാല പോലീസ് സംഭവസ്ഥലം സന്ദർശിച്ചു. അന്വേഷണം ആരംഭിച്ചു.



Post a Comment

Previous Post Next Post