മാഹി : പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ മാഹിയിലെ എൻ.ഡി.എ സ്ഥാനാർഥിയായി എൻ ആർ കോൺഗ്രസിലെ വി.പി അബ്ദുറഹ്മാനെ തെരഞ്ഞടുത്തു .
മാഹി സ്വദേശിയായ ഇദ്ദേ ഹം പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ് ചെയർമാനായിരു ന്നു . പുതുച്ചേരി കൃഷിവകുപ്പ് ഡയരക്ടറായിരുന്ന പരേതനായ പി.പി. സക്കരിയ ഹാജിയുടേയും പരേതയായ വി.പി നഫീസയുടേയും മകനാണ് . യൂത്ത് കോൺഗ്രസ് പുതുച്ചേരി ഘടകം സംസ്ഥാന ജന . സെക്രട്ടറിയായിരുന്നു . കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും എൻ ആർ കോൺഗ്രസ് സ്ഥാനാർഥിയായി മാഹിയിൽ മത്സരിച്ചി രുന്നു . ഇന്നു ഉച്ചക്ക് ശേഷംനാമനിർദേശ പത്രിക സമർപ്പിക്കും .
സഖ്യകക്ഷി ധാരണ പ്രകാരം മാഹി സീറ്റ് ആദ്യം ബി ജെ പി ക്കായിരുന്നു നല്കിയത്.
പിന്നീട് NRകോൺഗ്രസിന് നല്കുകയായിരുന്നു.

Post a Comment