ബൈക്കിൽ നിന്നും വീണ യുവാവിന് പ്രഥമ ശുശ്രൂഷ നൽകുന്ന പട്ടാള ഉദ്യോഗസ്ഥൻ്റെ ചിത്രം വൈറലായി
മാഹി: കോപ്പാലം ചെക്ക് പോസ്റ്റ്‌നു അടുത്ത് വച്ചു തെരുവ് നായ ബൈക്കിനു കുറകെ ഓടിയതിനെ തുടർന്ന് ബൈക്കിൽ നിന്നും തെന്നി വീണ യുവാവിന് പ്രഥമ ശുശ്രൂഷ നൽകി പരിചരികുന്ന ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് ഉദ്യോഗസ്ഥൻ്റെ ചിത്രം വേറിട്ട കാഴ്ച്ചയായി. ഇലക്ഷൻ പ്രമാണിച്ചുള്ള താൽക്കാലിക ചെക്ക് പോസ്റ്റിൽ സൂരക്ഷ ജോലിക്കായി നിയേഗിക്കപ്പെട്ടതായിരുന്നു. യന്ത്ര തോക്കുമായി നിൽക്കുന്ന ഇവരെ പേടിയോടെ കണ്ടവർക്ക് ഈ കാഴ്ച്ച വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു. ഈ ദൃശ്യം കണ്ട മാഹിയിലെ ഒരു പോലീസുകാരൻ ഫെയിസ്ബുക്കിൽ ഇട്ട ഫോട്ടോയിലൂടെയാണ് ഈ ചിത്രം വൈറലായതും

Post a Comment