o സുധീർ കുമാറിനു ജന്മനാടിന്റെ ആദരാഞ്ജലി
Latest News


 

സുധീർ കുമാറിനു ജന്മനാടിന്റെ ആദരാഞ്ജലി

 


സുധീർ കുമാറിനു ജന്മനാടിന്റെ ആദരാഞ്ജലി

  ന്യൂമാഹി : നോർത്ത് സിക്കിമിലെ തങ്കുവിൽ മഞ്ഞുപാളികൾക്കിടയിലെ താഴ്ചയിൽ ട്രക്ക് മറിഞ്ഞ് മരിച്ച സൈനികൻ ഈയത്തുകാട് കണ്ട്യന്റവിട സുധീർ കുമാറിനു ജന്മനാട് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ സമർപ്പിച്ചു . തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം.
 
വിമാന മാർഗം ബുധനാഴ്ച രാത്രി കൊച്ചിയിലെത്തിയ മൃതദേഹം റോഡ് മാർഗം ഇന്നലെ രാവിലെ ആറോടെയാണ് ന്യൂമാഹി കുറിച്ചിയിലെ തറവാട്ട് വീട്ടിലെത്തിയത് . സി.എച്ച്.സെന്ററിന്റെ സ്ഥലത്ത് ഒരു മണിക്കൂറോളം പൊതു ദർശനത്തിന് വച്ചു . നൂറുകണക്കിനാളുകൾ അന്ത്യാപചാരമർപ്പിച്ചു . വ്യക്തികൾക്കും സംഘടനകൾക്കും വേണ്ടി റീത്തുകളും അർപ്പിച്ചു . സുധീർ കുമാറിനൊപ്പം വിവിധ റെജിമെന്റുകളിൽ ജോലി ചെയ്ത സൈനികരും എത്തിയിരുന്നു പഞ്ചായത്ത് പ്രസിഡന്റ് എം കെ . സെയ്തു , വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ , സി.കെ.പ്രകാശൻ , സി ആർ.റസാഖ് , എ.വി. ചന്ദദാസൻ , വി.വത്സൻ , പി.കെ. വിശ്വനാഥൻ , പഞ്ചായത്ത് അംഗ ങ്ങൾ , പാർട്ടി നേതാക്കൾ , സന്നദ്ധ സംഘടനാ നേതാക്കൾ എന്നിവർ അന്ത്യാപചാരമർപ്പിച്ചു . എക്സ് സർവീസ്മെൻ തലശ്ശേരി യൂണിറ്റ് , ശ്രീനാരായണ വിലാസം യു.പി. സ്കൂൾ , എ.ഐ.ഡി.ഡബ്ല്യ . യങ്ങ് പയനീർസ് ക്ലബ് ന്യൂമാഹി പഞ്ചായത്ത് , ന്യൂമാഹി പൊലീസ് ,എ.എൻ.ഷംസീർ എം.എൽ.എ. എന്നിവർക്ക് വേണ്ടി റീത്തുകൾ സമർപ്പിച്ചു . മൃതദേഹം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പെരളശ്ശേരി വെള്ളച്ചാൽ മക്രേരിയിലെ സൈനികന്റെ വീട്ടിലേക്ക് കൊണ്ടുപോയി . സൈനികനോട് ആദരവ് പ്രകടിപ്പിച്ച് കുറിച്ചിയിൽ , ഈയ്യത്തുങ്കാട് പ്രദേശങ്ങളിൽ വ്യാപാരികൾ ഹർത്താൽ ആചരിച്ചു.

Post a Comment

Previous Post Next Post