അനുമതി പുതുക്കാതെ ബഹുനില കെട്ടിടങ്ങൾ
തലശ്ശേരി • അഗ്നിസുരക്ഷാ സംവിധാനങ്ങളുടെ നിരാക്ഷേപത്രം ( എൻഒസി ) പുതുക്കാതെ നഗരസഭാപരിധിയിൽ സർക്കാർ സ്വകാര്യ ഉടമസ്ഥതയിലെ ബഹുനില കെട്ടിടങ്ങൾ . ചെറുതും വലുതുമായ ഏകദേശം 36 കെട്ടിടങ്ങൾക്കാണ് എൻഒസി ഇല്ലാത്തത് ചില കെട്ടിടങ്ങൾ പണിയുമ്പോൾ ഇത്തരത്തിലുള്ള ചട്ടം ഉണ്ടായിരുന്നില്ല . ചട്ടം നിലവിൽ വന്നപ്പോൾ പണിത കെട്ടിടങ്ങളിൽ എൻഒസി പുതുക്കാത്തതു മുണ്ട് .
നഗരസഭ , പഞ്ചായത്ത് അധികൃതരാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടതും കെട്ടിടങ്ങൾക്ക് അനുമതി നൽകേണ്ടതും , കെട്ടിടങ്ങളുടെ അഗ്നിസുരക്ഷാ സംവിധാനങ്ങൾ കൂടെ എൻഒസി അഗ്നിരക്ഷാസന പുതുക്കേണ്ടതുണ്ട് . തീപിടിത്തമുണ്ടായാൽ കെടുത്താനും രക്ഷാപ്രവർത്തനം നടത്താനുമുള്ള സൗകര്യങ്ങളാണ് കെട്ടിടങ്ങളിൽ ഒരുക്കേണ്ടത് . തലശ്ശേരി ജനറൽ ആശുപ്രതി രക്ഷാസംവിധാനങ്ങൾ ഒരുക്കിയിട്ടില്ല . വളരെ പഴയ കെട്ടിടമായതി നാലും നിർമാണനിയന്ത്രണങ്ങളും മറ്റും കാരണം അനിസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള സംവിധാനം ഒരുക്കാനുള്ള പരിമിതി ജനറൽ ആശുപത്രിക്കുണ്ട് . ഇതുകൂടാതെ മൂന്ന് ആതുരാലയങ്ങൾ കൂടി എൻ ഒ സി ക്ക് അപേക്ഷിച്ചിട്ടില്ല . മിനി സിവിൽ സ്റ്റേഷൻ , എബിയുടെ വൈദ്യുതിഭവൻ ചോനാടത്തെ കിൻഫ്ര , നഗരത്തിലെ നാല് വ്യാപാരസമുച്ചയങ്ങൾ , നാലു പാർപ്പിട സമുച്ചയങ്ങൾ എന്നിവ പുതുക്കിയിട്ടില്ല .
കെട്ടിടത്തിന് നേരത്തെയുണ്ടായതിനെക്കാൾ നിലകൾ സ്ഥാപിച്ച ശേഷം അഗ്നി സുരക്ഷാസംവിധാനങ്ങൾ അതിന് അനുസരിച്ച് നവീകരിക്കാതെ എൻഒസിക്ക് അപേക്ഷിക്കുന്ന സ്ഥിതിയുമുണ്ട് . ഇത്തരം സാഹചര്യങ്ങളിൽ എൻഒസി നിഷേധിപ്പെടും
Post a Comment