പുസ്തക പ്രകാശനം
തലശ്ശേരി : സമൂഹത്തിൽ വെളിച്ചം വിതറിയ എഴുത്തുകാരനും പത്രപ്രവർത്തകനുമാണ് കെ.പി .കുഞ്ഞിമൂസയെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി .
കെപി അനുസ്മരണ സമിതി പ്രസിദ്ധീകരിച്ച് ഓർമ്മയിൽ എന്നെന്നും കെ.പി. കുഞ്ഞിമൂസ ഓർമ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം . കെ.പി. കുഞ്ഞിമൂസയുടെ മകൾ ഷെമി ആദ്യ കോപ്പി ഏറ്റുവാങ്ങി . പ്രഫ . എ.പി.സുബൈർ അധ്യക്ഷത വഹിച്ചു . എം സി വടകര അനുസ്മരണ പ്രഭാഷണം നിർവഹിച്ചു . കെ.കെ. മാരാർ , ചുര്യയി ചന്ദ്രൻ , സിദ്ദിഖ് കൂട്ടുമുഖം , ഷംസുദീൻ തിരൂർക്കാട് , കേരള വഖഫ് ബോർഡ് അംഗം പി.വി. സൈനുദീൻ , എ . സുരേഷ്ബാബു എന്നിവർ പ്രസംഗിച്ചു .
Post a Comment