*റെയിൽ : സർവേയ്ക്കിടെ പന്തക്കലിൽ സംഘർഷം*
*സർവ്വേ തടഞ്ഞു*
മാഹി: തലശ്ശേരി-മൈസൂർ റെയിൽ പദ്ധതിക്കായി സർവെ നടത്തുന്നതിനിടെ മാഹിയുടെ ഭാഗമായ മൂലക്കടവിനടുത്ത മാക്കുനിയിൽ സർവ്വേ തടഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ജനവാസ പ്രദേശമായ മാക്കുനിയിൽ അധികൃതർ സർവേ തുടങ്ങിയപ്പോൾ പരിസരവാസികൾ സംഘടിച്ചെത്തുകയായിരുന്നു.
മാക്കുനിയിലെ പൊതുപ്രവർത്തകർ മാഹി ഭരണകൂടത്തിൽ അന്വേഷിച്ചപ്പോൾ ,സർവേയുമായ ബന്ധപ്പെട്ട് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി . ഉടൻ സ്ഥലം അളന്ന് അടയാള പ്പെടുത്തുന്നത് നാട്ടുകാരും പരിസരവാസികളും ചേർന്ന് തടഞ്ഞു
Post a Comment