o യു ഡി എഫ് സായാഹ്നധർണ
Latest News


 

യു ഡി എഫ് സായാഹ്നധർണ



ന്യൂ മാഹി:- കുതിച്ചുയരുന്ന പെട്രോൾ, ഡീസൽ വിലവർധനവിനെതിരെയും , പി. എസ്. സി റാങ്ക് ലിസ്റ്റിനെ  നോക്കുകുത്തിയാക്കി നടത്തിയ  ബന്ധു പിൻവാതിൽ നിയമനം റദ്ദാക്കുക, ആഴകടൽ വിദേശ കമ്പനിക്ക് തീറെഴുതി കൊടുക്കുന്നത് നിർത്തിവെക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ടും, കേന്ദ്ര സംസ്ഥാന സർക്കാറുകൾ തുടർന്നു കൊണ്ടിരിക്കുന്ന തെറ്റായ നയത്തിൽ പ്രതിഷേധിച്ച് കൊണ്ടും ന്യൂ മാഹി പഞ്ചായത്ത്‌ UDF കമ്മിറ്റി മാഹി പാലം സംഘടിപ്പിച്ച ധർണ്ണ സമരം UDF പഞ്ചായത്ത്‌ ചെയർമാൻ അസ്‌ലം ടി എച് ന്റെ അധ്യക്ഷതയിൽ K.P.C.C മെമ്പർ രാധാകൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു,



 മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ: കെ എ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി   DCC സെക്രട്ടറി C.ടി സജിത്ത്, മുസ്ലിം ലീഗ് മണ്ഡൽ സെക്രട്ടറി ഷാനിദ് മേക്കുന്ന് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് വി സി പ്രസാദ്, സി കെ മഹറൂഫ്, സാജിത്ത് ടി എച്, സുലൈമാൻ പെരിങ്ങാടി, മഹാ ഗഫൂർ പുന്നോൽ, ഫാറൂഖ് പുന്നോൽ,പി സി റിസാൽ, അർജുൻ ദാസ് എന്നിവർ പ്രസംഗിച്ചു, UDF ന്യൂ മാഹി കൺവീനർ എൻ കെ പ്രേമൻ സ്വാഗതവും മണ്ഡലം പ്രസിഡന്റ് സി ആർ റസാഖ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post