പുതുച്ചേരി: തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തുലാസിലാടുകയാണ് കോൺഗ്രസ്സ് സർക്കാർ.
വീണ്ടും രണ്ട് എം എൽ എ മാർ രാജിവെച്ചതായാണ് പുതുച്ചേരിയിൽ നിന്നും വന്ന പുതിയ വാർത്ത.
പുതുച്ചേരി ഡിഎംകെ എം എൽ എ വെങ്കിടേശനും,കോൺഗ്രസ്സ് എംഎൽഎ ലക്ഷ്മീനാരായണനുമാണ് എം എൽ എ സ്ഥാനം രാജിവെച്ചത്
തിങ്കളാഴ്ച്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കണം.
അവസാന നിമിഷത്തിലെ രാജി കോൺഗ്രസിന് ചെറിയ തലവേദനയൊന്നുമല്ല ഉണ്ടാക്കുന്നത്.
രാഹുലിൻ്റെ പുതുച്ചേരി സന്ദർശനം കോൺഗ്രസിന് വലിയ നേട്ടമൊന്നും ഉണ്ടാക്കിയില്ല എന്ന് വേണം കരുതാൻ.
രാജി വെച്ച എം എൽ എ മാർ ഏത് പാളയത്തിൽ ചെന്ന് കയറുമെന്നാണ്
പുതുച്ചേരി ഇപ്പോൾ ഉറ്റുനോക്കുന്നത്
രണ്ടു പേർ കൂടി രാജി വെച്ചതിനാൽ നാരായണ സാമി മന്ത്രിസഭ ഇന്നു തന്നെ രാജിവെക്കാനുള്ള സാധ്യതയും തെളിയുന്നു



Post a Comment