*അഴിയൂരിൽ ശുചിത്വ സാഗരം പദ്ധതി തുടങ്ങി. 8 ടൺ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു. പിന്തുണയുമായി വിദേശികളും*
അഴിയൂർ:അഴിയൂർ ഗ്രാമപഞ്ചായത്തിലെ പൂഴിത്തല മുതൽ ഹാർബർ വരെയുള്ള തീരദേശത്തെ പ്ലാസ്റ്റിക്ക് മാലിന്യം നിർമാർജനം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്തും കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ വേർമ്സ് സ്ഥാപനവും ചേർന്ന് നടത്തിയ ശുചിത്വ സാഗരം പദ്ധതിയിൽ 6 കേന്ദ്രങ്ങളിലായി 8 ടൺ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കടൽ തീരത്ത് നിന്ന് നീക്കം ചെയ്തു .കടൽഭിത്തിക്ക് പരിസരത്ത് നിന്ന് മൂന്ന് ലോഡ് ഒഴിഞ്ഞ മദ്യ കുപ്പികൾ ശേഖരിച്ചു അഴിയൂരിലെ സ്വകാര്യ അയുർവ്വേദ ആശുപത്രിയിൽ ചികിത്സയ്ക്ക് വന്ന ലിത്വാനിയ സ്വദേശി ശ്രീമതി യുഗ്ള' ,ഭർത്താവ് സൗത്ത് ആഫ്രിക്കൻ സ്വദേശി സുമൻ എന്നിവർ കടലോര ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി, കടൽ തീരത്ത് നിന്ന് ശേഖരിച്ച പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ ഗ്രീൻ വേർമ്സ് സൗജന്യമായി സംസ്കരിക്കുന്നതിന് വേണ്ടി കൊണ്ട് പോകുന്നതാണ്. വാർഡ് മെംബർമാരുടെ നേതൃത്വത്തിൽ 6 കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. ഹരിത കർമ്മ സേന അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. രാവിലെ ആരംഭിച്ച പരിപാടിയിൽ സന്നദ്ധ പ്രവർത്തകരും പങ്കാളികളായി, പൂഴിത്തലയിൽ വെച്ച് നടന്ന പഞ്ചായത്ത് തല ഉത്ഘാടനത്തിൽ വൈസ് പ്രസിഡണ്ട് തോട്ടത്തിൽ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു, പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉത്ഘാടനം ചെയ്തു സ്ഥിരം സമിതി അധ്യക്ഷകളായ അനിഷ ആനന്ദ് സദനം, രമ്യാ കരോടി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ഒന്നാം വാർഡ് മെംബർ മൈമൂഞ്ഞ ടീച്ചർ, ചോമ്പാൽ എസ് ഐ കെ.ഉമേഷ്, ഡോ.അസ്ഗർ, വിദേശ പ്രതിനിധികളായ യുഗ്ള, സുമൻ, ഗ്രീൻ വേർമ്സ് പ്രതിനിധികളായ കെ.ശ്രീരാഗ്, കെ.നവാസ്, ഹരിത കർമ്മ സേന ലീഡർ എ. ഷിനി, എന്നിവർ സംസാരിച്ചു.വിവിധ വാർഡുകളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് മെംബർമാരായ പി.കെ.പ്രീത, പ്രമോദ് മാട്ടാണ്ടി, കവിത അനിൽകുമാർ, സാലിം പുനത്തിൽ, സീനത്ത് ബഷീർ എന്നിവർ നേതൃത്വം നൽകി, പൂഴിത്തലയിലെ ബീച്ചിൽ വീടുകളിൽ നിന്ന് ധാരാളം മാലിന്യങ്ങൾ നിക്ഷേപിക്കുന്നുണ്ട് എന്നത് ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ചോമ്പാൽ Sl മാരായ കെ.ഉമേഷ് ,എം.എം അബ്ദുൽ സലാം എന്നിവരുടെ നേതൃത്വത്തിൽ വീടുകളിൽ കയറി ബോധവൽക്കരണം നടത്തി. നാട്ടുകാരുമായി സംസാരിച്ചതിൽ നാട്ടുകാരുടെ സഹായത്തോടെ CC ടി വി സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങൾ നടത്തി കടലിൽ മാലിന്യം തള്ളുന്നവരെ നിയമത്തിൻ്റെ മുമ്പിൽ കൊണ്ട് വരുന്നതാണ്.കൂടാതെ പ്ലാസ്റ്റിക്ക് കുപ്പികൾ കൈ ഒഴിയുന്നതിന് ടോൾ ബൂത്ത് ഉടൻ സ്ഥാപിക്കുന്നതാണ്, കഴിഞ്ഞ 6 മാസം മുമ്പ് വൃത്തിയാക്കിയ ബീച്ചിൽ മാലിന്യം കുമിഞ്ഞ് കൂടിയിരിക്കുന്നതായി കണ്ടു. നാട്ടുകാരുടെ സഹായത്തോടെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തുടർ പ്രവർത്തനം നടത്തുന്നതാണ്

Post a Comment