മാഹി : ഡീസൽ, പെട്രോൾ, പാചകവാതക വില വർധനക്കെതിരെ സി പി ഐ എം പള്ളൂർ ഗ്രാമത്തി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ
അടുപ്പുകൂട്ടി പ്രതിഷേധിച്ചു.
സർഫു കെ കെ യുടെ അധ്യക്ഷതയിൽ
ഗ്രാമത്തി ബ്രാഞ്ച് കമ്മിറ്റി അംഗം നാരായണൻ
കെ കെ ഉദ്ഘാടനം ചെയ്തു. ഗ്രാമത്തി ബ്രാഞ്ച് സെക്രട്ടറി ദാമോദരൻ കെ കെ സ്വാഗതം പറഞ്ഞു. രാജൻ കരിക്കുന്ന്, പ്രഭിഷ്, ശ്രീനിഷ, മമ്മുട്ടി, പവിത്രൻ, മനോജ് എ കെ, പുഷ്പ മനോജ്,എന്നിവർ സംബന്ധിച്ചു.

Post a Comment