റിട്ട. പ്രൊഫ. ശ്രീധരൻ നിര്യാതനായി
തലശ്ശേരി: ചേറ്റംകുന്ന് ഇടത്തിൽ റോഡിൽ അങ്കുറിൽ റിട്ട. പ്രൊഫസർ കെ.കെ ശ്രീധരൻ (82) നിര്യാതനായി. ഗവ. ബ്രണ്ണൻ കോളേജ്, തലശ്ശേരി (ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് കെമിസ്ട്രി), ഗവ. കോളേജ്, കൽപ്പറ്റ (പ്രിന്‍സിപ്പൽ) എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. ഭാര്യ: പരേതയായ ഒ.എം വിജയറാണി (റിട്ട. പ്രിന്‍സിപ്പൽ, ഗവ. ബ്രണ്ണൻ കോളേജ്, തലശ്ശേരി). മക്കൾ: ശ്രീകാന്ത് (സാപ്പ്, ബാംഗ്ലൂര്‍), ശ്രീജിത്ത് (ആക്‌സഞ്ചർ, ബാംഗ്ലൂർ). മരുമക്കൾ: അർച്ചന, മാതങ്കി. സംസ്‌കാരം 19.02.21ന് 11 മണിക്ക് കുണ്ടുചിറ വാതക ശ്മശാനത്തിൽ.

Post a Comment