*ഇൻസിഗ്നിയ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു*
ഈസ്റ്റ് പള്ളൂർ.
ഒ.ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂളിൻ്റെ സ്കൂൾ സപ്ലിമെൻറ് ഇൻസിഗ്നിയ രണ്ടാം പതിപ്പ് തലശ്ശേരി അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് എം മുഹമ്മദ് റയീസ് സ്കൂൾ പ്രിൻസിപ്പൽ ശരീഫ് കെ. മുഴിയോട്ടിന് നൽകി പ്രകാശനം നിർവഹിച്ചു. ലോക് ഡൗൺ കാലയളവിൽ ഓൺലൈൻ ആയി നടന്ന വിവിധ പരിപാടികളും, കുട്ടികളുടെ കലാ സൃഷ്ടികളും അടങ്ങുന്ന സപ്ലിമെൻറ് മികച്ച ഒരു സൃഷ്ടിയാണ് എന്ന് അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ ശരീഫ് മൂഴിയോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഹൈദരലി സ്വാഗതവും കെ പി അബ്ദുൽ മജീദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
പ്രസ്തുത പരിപാടിയിൽ , ഇസ്ലാമിക് സർവീസ് ട്രസ്റ്റ് പ്രസിഡണ്ട് താജുദ്ദീൻ ഹാജി പങ്കെടുത്തു

Post a Comment