o മയക്ക് മരുന്ന് മാഫിയക്കെതിരെ ജനകീയ സത്യഗ്രഹം തുടങ്ങി
Latest News


 

മയക്ക് മരുന്ന് മാഫിയക്കെതിരെ ജനകീയ സത്യഗ്രഹം തുടങ്ങി


 

തലശ്ശേരി: ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച മയക്ക് മരുന്നിനെതിരെയുള്ള ബോധവത്ക്കരണ സത്യാഗ്രഹം ജില്ലാ എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണർ ടി.രാഗേഷ്  സത്യഗ്രഹി എൻ.വി അജയകുമാറിന് ഷാൾ അണിയിച്ച് ഉദ്ഘാടനം ചെയ്തു  

തലശ്ശേരി കടൽപ്പാലത്തിനടുത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് പരിപാടി നടക്കുന്നത്. 

രാമദാസ് കതിരൂരിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സി.പി.അഷറഫ്, സി.ആർ റസാഖ്, മയ്യഴിപ്പുഴ സംരക്ഷണ സമിതി സിക്രട്ടറി സി.കെ.രാജലക്ഷ്മി, എ.കെ.പ്രേമകുമാരി, എം. ശ്രീജയൻ, സി.എസ്.ഒ. സിക്രട്ടറി കെ.ഹരീന്ദ്രൻ, എസ്.ടി.യു സിക്രട്ടറി സാഹിർ, ഷാനവാസ് പിണറായി തുടങ്ങിയവർ സംസാരിച്ചു.

വൈകിട്ട് അഞ്ചിന് ചിത്രകാരൻ കെ.കെ. സനിൽകുമാർ ബോധവത്ക്കരണ ചിത്രഭാഷ ഉദ്ഘാടനം ചെയ്യും.

ചൊവ്വാഴ്ച രാവിലെ 10ന് എഴുത്തുകാരൻ മൻസൂർ പള്ളൂർ ഉദ്ഘാടനം ചെയ്യും. ഷാനവാസ് പിണറായി സത്യഗ്രഹം അനുഷ്ഠിക്കും. 20 വരെയുള്ള ബോധവത്കരണ കാമ്പയിനിൽ എല്ലാ ദിവസവും വിവിധ വ്യക്തികൾ ഉപവസിക്കും.

Post a Comment

Previous Post Next Post