o മുക്കാളിയിൽ പാസ്സഞ്ചർ ട്രെയിൻ സ്റ്റോപ് നിർത്തലാക്കിയതിനെതിരെ ഒപ്പുശേഖരണം:
Latest News


 

മുക്കാളിയിൽ പാസ്സഞ്ചർ ട്രെയിൻ സ്റ്റോപ് നിർത്തലാക്കിയതിനെതിരെ ഒപ്പുശേഖരണം:


 മുക്കാളിയിൽ പാസ്സഞ്ചർ ട്രെയിൻ സ്റ്റോപ് നിർത്തലാക്കിയതിനെതിരെ ഒപ്പുശേഖരണം നടത്തുന്നു:



അഴിയൂർ: കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചറിന്റെ മുക്കാളി സ്റ്റോപ്പ് നിര്‍ത്തലാക്കിയ റെയില്‍വെയുടെ ജനദ്രോഹനടപടി പിന്‍വലിക്കണമെന്ന് മുക്കാളി വികസന സമിതി നേതൃത്വത്തില്‍ ചേര്‍ന്ന ജനപ്രതിനിധികള്‍, സാമൂഹ്യ രാഷ്ട്രീയ വ്യാപാരി സംഘടന പ്രതിനിധികള്‍ എന്നിവരുടെ യോഗം ആവശ്യപ്പെട്ടു. ദേശീയപാതയുടെ ഏറ്റവും അടുത്ത് നില്‍ക്കുന്ന ഈ സ്റ്റേഷന്‍ സമീപത്തെ നിരവധി പഞ്ചായത്തുകളിലെ യാത്രക്കാര്‍ക്ക് ഏറ്റവും ഉപകാരപ്രദമാണ്.

മുക്കാളിയില്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനം എര്‍പെടുത്തണമെന്നും ആവശ്യമുയര്‍ന്നു. സ്റ്റോപ്പ് നിര്‍ത്തലാക്കിയ നടപടിക്ക് എതിരെ 18ന് കാലത്ത് ഒമ്പത് മുതല്‍ മുക്കാളിയില്‍ ഒപ്പുശേഖരണം നടത്താന്‍ തീരുമാനിച്ചു. ഗ്രാമ പഞ്ചയാത്തംഗം എം. പ്രമോദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍, പി.കെ.പ്രീത, റീന രയരോത്ത്, അഡ്വ എസ്.ആശിഷ്, എം.പി.ബാബു, പി.ബാബുരാജ്, എ.ടി.മഹേഷ്, പ്രദീപ് ചോമ്പാല, അജിത് തയ്യില്‍, കൈപ്പാട്ടില്‍ ശ്രീധരന്‍, എം.കെ.സുരേഷ് ബാബു, ഹാരിസ് മുക്കാളി, നിജിന്‍ ലാല്‍, സി എഛ് അച്യുതന്‍, അശോകന്‍ ചോമ്പാല, പി.കെ രാമചന്ദ്രന്‍, കെ പി വിജയന്‍, എ.രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.



 

Post a Comment

Previous Post Next Post