പുതുച്ചേരി★
ആരോഗ്യ മന്ത്രി മല്ലാടി കൃഷ്ണറാവു സ്പീക്കർക്ക് രാജിക്കത്ത് നൽകി.പുതുച്ചേരി രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുകയാണെന്നും,താനോ തൻ്റെ കുടുംബാംഗങ്ങളോ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്നും,നേരത്തെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതോടെ 15 അംഗങ്ങളുണ്ടായിരുന്ന കോൺഗ്രസ്സിൻ്റെ അംഗബലം 11 ആയി ചുരുങ്ങി.
30 തെരഞ്ഞെടുത്ത അംഗങ്ങളും,3 നോമിനേറ്റംഗങ്ങളുമുള്ള സഭയിൽ,നിലവിൽ നാല് ഒഴിവുകളുണ്ട്.
കക്ഷി നില--
ഭരണ പക്ഷം- കോൺഗ്രസ്സ് -11,ഡിഎംകെ -3,സ്വതന്ത്രൻ-1.
പ്രതിപക്ഷം-
എൻ ആർ കോൺഗ്രസ്സ് -7,ഏ ഐ ഡി എം കെ-4,ബിജെപി /നോമിനേറ്റഡ് -3

Post a Comment