o മാഹി: ഗവർമേണ്ട് ഹൗസിന് മുന്നിലെ റോഡും ടാഗോർ പാർക്ക് പരിസരവും ഇരുട്ടിലായത് കാരണം ജനങ്ങൾ ബുദ്ധിമുട്ടിലായി
Latest News


 

മാഹി: ഗവർമേണ്ട് ഹൗസിന് മുന്നിലെ റോഡും ടാഗോർ പാർക്ക് പരിസരവും ഇരുട്ടിലായത് കാരണം ജനങ്ങൾ ബുദ്ധിമുട്ടിലായി


 മാഹി: ഗവർമേണ്ട് ഹൗസിന് മുന്നിലെ റോഡും ടാഗോർ പാർക്ക് പരിസരവും ഇരുട്ടിലായത് കാരണം ജനങ്ങൾ ബുദ്ധിമുട്ടിലായി


മാഹിയുടെ പല ഭാഗങ്ങളിലും തെരുവ് വിളക്കുകൾ പ്രകാശിക്കുന്നില്ല എന്ന പരാതി പരക്കെയുണ്ട്. അതിനിടെയാണ് അഡ്മിനിസ്ട്രേറ്ററുടെയും ,എം എൽ എ യുടെ ഓഫീസ് നില്ക്കുന്ന ഭാഗത്തെ റോഡിലെ തെരുവ് വിളക്കും കണ്ണടച്ചത്.കുടുംബത്തോടൊപ്പം പാർക്ക് സന്ദർശിക്കുന്നവർക്കാണ് ബുദ്ധിമുട്ട് കൂടുതൽ ,വാഹനം പാർക്ക് ചെയ്യുന്ന ഭാഗത്ത് ഇരുട്ടായതിനാൽ സാമൂഹ്യ ദ്രോഹികളുടെ ശല്യമുണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.




തെരുവ് നായ ശല്യം ഏറെയുള്ള സ്ഥലമാണ് ഈ ഭാഗം

പാർക്കിൽ സദാ സമയവും തെരുവ് നായ്ക്കൾ അലഞ്ഞു. തിരിയുന്നുണ്ട്.

ബാറുകൾ തുറന്നതിനാൽ മദ്യപരുടെ ശല്യവും ആരംഭിച്ചിട്ടുണ്ട്.  ഇരുട്ടിൻ്റെ മറവ് സാമൂഹിക വിരുദ്ധർക്ക് പ്രോത്സാഹനമായേക്കുന്നതിനാൽ

എത്രയും പെട്ടെന്ന് തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം

Post a Comment

Previous Post Next Post