o മദ്യപസംഘം നാട്ടുകാരോടും പോലീസിനോടും തട്ടിക്കയറി*
Latest News


 

മദ്യപസംഘം നാട്ടുകാരോടും പോലീസിനോടും തട്ടിക്കയറി*

 *മദ്യപസംഘം നാട്ടുകാരോടും പോലീസിനോടും തട്ടിക്കയറി* 

ഒരു പ്രതീകാത്മക ചിത്രം [Al]


മാഹി: മാഹി പള്ളിക്ക് സമീപത്തെ ബാറിൽ നിന്നും മദ്യപിച്ച സംഘമാണ് വെള്ളിയാഴ്ച്ച സന്ധ്യയോടെ നാട്ടുകാരുമായി വാക്ക് തർക്കമുണ്ടാവുകയും പിന്നീട് കയ്യേറ്റത്തിൽ കലാശിക്കുകയും ചെയ്തത്

ഇരിട്ടി സ്വദേശികളായ സ്ത്രീകളടക്കമുള്ള സംഘം ബാറിൽ കയറി മദ്യപിച്ച ശേഷം പുറത്തിറങ്ങുന്നതിനിടയിൽ വഴിയാത്രക്കാരിലൊരാൾ വീഡിയോ  എടുത്തത്തിനെത്തുടർന്ന് വാക്ക് തർക്കമുണ്ടാവുകയും, നാട്ടുകാർ ഇടപെട്ടതോടെ സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.

ഇതിനിടെ സംഭവമറിഞ്ഞെത്തിയ പോലീസുകാരെയും മദ്യപസംഘം കയ്യേറ്റം ചെയ്തു.

തുടർന്ന് മദ്യപസംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു


യുവതിയുടെ ഭർത്താവും, ഭർത്താവിൻ്റെ അനുജനുമാണ് കൂടെയുണ്ടായതെന്ന് പറയപ്പെടുന്നു

Post a Comment

Previous Post Next Post