* കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഓപ്പൺ സ്റ്റേജ് ഉദ്ഘാടനവും ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു*
ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ 2025-'26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ചെലവിട്ട് ജില്ലാ നിർമ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നിർമിച്ച കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഓപ്പൺ സ്റ്റേജ് ഉദ്ഘാടനവും ഗ്രാമപഞ്ചായത്തിന്റെ ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലെ സ്ഥലം ഉപയോഗപ്പെടുത്തി കൊണ്ടാണ് സാംസ്കാരിക പരിപാടികൾക്ക് ഉൾപ്പടെ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന നിലയിൽ ഓപ്പൺ സ്റ്റേജ് നിർമ്മിച്ചത്. ഭാവിയിൽ ന്യൂ മാഹിയുടെ കൾച്ചറൽ സെന്ററായി മാറുന്ന നിലയിലാണ് ഓപ്പൺ സ്റ്റേജ് വിഭാവനം ചെയ്തിട്ടുള്ളത്. കേരളത്തിൻ്റെ സംസ്ഥാന ആഭ്യന്തരവകുപ്പ് മന്ത്രിയും ദീർഘകാലം തലശ്ശേരിയുടെ എംഎൽഎയും ആയിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണനോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിൻ്റെ പേര് ഓപ്പൺ സ്റ്റേജിന് നൽകാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. ഉദ്ഘാടന ചടങ്ങിന് തുടർന്ന് ഗ്രാമപഞ്ചായത്ത് ഒരുക്കിയ ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം കേരള നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പരിപാടി ഉദ്ഘാടനം ചെയ്തു. കോടിയേരി ബാലകൃഷ്ണന്റെ സഹധർമ്മിണി വിനോദനി ബാലകൃഷ്ണൻ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് എം കെ സെയിത്തു, ടി എച്ച് അസ്ലം, പി പി ഹസീന, കെ ജയപ്രകാശൻ, കെ സി ബുദ്ധദാസ്, പി സി റിസാൽ, വി കെ അനീഷ് ബാബു, സഫുവാൻ അബ്ദുൽ കരീം നൂറാനി, ഇ വിജയൻ മാസ്റ്റർ, കെ എ ലസിത, ടി എസ് പ്രണവ് എന്നിവർ സംസാരിച്ചു.









Post a Comment