ബി ജെ പി കുടുംബസംഗമം നടത്തി
മാഹി: ഭാരതീയ ജനതാ പാർട്ടി മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്പ്ര , ചാലക്കര മേഖലയിലെ അഞ്ച് ബൂത്തുകളുടെ കുടുംബ സംഗമം നടത്തി.
ചെമ്പ്ര കൂവ്വേരി താഴെ സ്വർഗ്ഗീയ മധുസൂദൻനഗറിൽ നടന്ന കുടുംബ സംഗമത്തിൽ അനുഷ്ക വിനോദ് വന്ദേ മാതരം ആലപിച്ചു. മണ്ഡലം പ്രസിഡണ്ട് പി.പ്രഭീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സ്ലി ക്യൂട്ടീവ് മെമ്പർ അംഗ വളപ്പിൽ ദിനേശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സിക്രട്ടറി മഗനീഷ് മoത്തിൽ, മുൻമണ്ഡലം പ്രസിഡണ്ട് സത്യൻ ചാലക്കര,എസ് സി മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ടി. ജയചന്ദ്രൻ, ഒ.ബി. സി മോർച്ച സംസ്ഥാന സമിതി അംഗം ജയസൂര്യ ബാബു, ഗവൺന്മെൻ്റ് വിംഗ് സംസ്ഥാന സമിതി അംഗം പനത്തറ ഹരിദാസ്, സംഘാടക സമിതി കൺവീനർ കെ.ചിത്രൻ, മണ്ഡലം വൈസ് പ്രസിഡണ്ട് കെ.പി. ഷാജിമ, നവനീത സുനിൽ പ്രസംഗിച്ചു
ബൂത്ത് പ്രസിഡണ്ടുമാരായ കെ.പി ഷനിൽ, വള്ളിൽ ജിജേഷ്, കെ. ധനേഷ്, വി.ശരത്ത് കെ.പി.രജിത,വള്ളിൽ ജീജ തുടങ്ങിയവർ നേതൃത്വം നൽകി
കുടുംബ സംഗമത്തോടനുബദ്ധിച്ച നടത്തിയ വിവിധ മത്സരങ്ങളിൽ വിജിയികളായവർക്ക് സമ്മേളന വേദിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു, കരോകെ ഗാനമേള,തിരുവാതിര, കുട്ടികളുടെ ഡാൻസ് തുടങ്ങിയവിവിധ കലാപരിപാടികളും അരങ്ങേറി

Post a Comment