o ഭൂരിപക്ഷം തെളിയിക്കാനാവാഞ്ഞത് സ്പീക്കറുടെ നടപടി മൂലം-നാരായണസാമി
Latest News


 

ഭൂരിപക്ഷം തെളിയിക്കാനാവാഞ്ഞത് സ്പീക്കറുടെ നടപടി മൂലം-നാരായണസാമി



 ഭൂരിപക്ഷം തെളിയിക്കാനാവാഞ്ഞത് സ്പീക്കറുടെ നടപടി മൂലം-നാരായണസാമി 


★പുതുച്ചേരി ★

 നിയമസഭയിൽ വോട്ടെടുപ്പ് നടത്താതെ ,ഭരണകക്ഷിക്ക് ഭൂരിപക്ഷമില്ലെന്ന് സ്പീക്കർ തീരുമാനമെടുത്തത് ശരിയല്ലെന്ന് മുൻ മുഖ്യമന്ത്രി നാരായണസാമി .താൻ വിശ്വാസ പ്രമേയം അവതരിപ്പിച്ചപ്പോൾ,ചീഫ് വിപ്പ് അനന്തരാമൻ ,നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ട് ചെയ്യാനവകാശമില്ലെന്ന് പറഞ്ഞത്,സ്പീക്കറായിരുന്ന ശിവക്കൊളുന്ത് സമ്മതിച്ചില്ലെന്നും ,ഇത് കാരണമാണ് തങ്ങൾ സഭയിൽ നിന്നിറങ്ങിപ്പോയതെന്നും നാരായണസാമി പറഞ്ഞു.തങ്ങൾ ഇറങ്ങിപ്പോയാലും,ബാക്കിയുള്ള അംഗങ്ങളിൽ വോട്ടെടുപ്പ് നടത്തി,തീരുമാനമെടുക്കുകയായിരുന്നു വേണ്ടത്.നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ അവസരം നൽകിയില്ലെങ്കിൽ വോട്ടെടുപ്പിൽ വിജയിക്കുമായിരുന്നെന്നും,ഈ കാര്യം നിയമജ്ഞരുമായി ആലോചിച്ച് ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post