o തണൽ മരം തീയിട്ട് നശിപ്പിക്കുന്നതായി പരാതി
Latest News


 

തണൽ മരം തീയിട്ട് നശിപ്പിക്കുന്നതായി പരാതി

 

തണൽ മരം തീയിട്ട് നശിപ്പിക്കുന്നതായി പരാതി


അഴിയൂർ: അഴിയൂർ ചുങ്കത്തെ ദേശീയപാതയോരത്തെ വൻ തണൽമരം തീയിട്ട് നശിപ്പിക്കുന്നു.

മരത്തിന് ചുവട്ടിൽ മാലിന്യക്കൂമ്പാരമാണ്.




ഈ മാലിന്യത്തിന് തീയിടുന്നതോടൊപ്പം മരത്തിൻ്റെ വേരുകളും കത്തിച്ചു നശിപ്പിക്കുകയാണ് ചെയ്യുന്നത്.


കാലങ്ങളോളം തണൽ നല്കിയ വൻ വൃക്ഷത്തിന്  നേരെ നടക്കുന്ന ഈ ക്രൂരത പ്രകൃതി സ്നേഹികളും കണ്ടില്ലെന്ന് നടിക്കുകയാണ്.



മരങ്ങളിൽ ആണിയടിക്കുന്നത് പോലും എതിർക്കുന്നവർ പട്ടാപ്പകൽ നടക്കുന്ന ഈ ക്രൂരതക്ക് നേരെ കണ്ണടക്കുകയാണ്




അധികൃതർ എത്രയും പെട്ടെന്ന് തന്നെ ഇതിനെതിരെ നടപടിയെടുക്കണമെന്നും ,തണൽ മരത്തെ സംരക്ഷിക്കണമെന്നും നാട്ടുക്കാർ ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post