പള്ളൂർ - ചാലക്കര മേൽപ്പാലം നിർമ്മാണം ഇഴയുന്നു
മാഹി • ബൈപാസ് പദ്ധതിയിൽ പള്ളൂർ - ചാലക്കര റോഡിൽ പണി യുന്ന മേൽപാലത്തിന്റെ നിർമാണം നീളുന്നു . 2019 മാർച്ച് ആദ്യ വാരം റോഡ് പാലം നിർമാണത്തിനായി മുറിച്ചതിനാൽ പന്തക്കൽ മേഖലയിൽ നിന്നും മാഹിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടത് ദുരിതമായിരുന്നു . മൂന്നു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു അന്ന് ദേശീയപാത അധികൃതർ അറിയിച്ചത് . കോവിഡ് കാരണം നിർമാണം പൂർണമായും തടസ്സപ്പെട്ടതോടെ പാലം നിർമാണവും നീണ്ടു . ബൈപാസ് നിർമാണം പുനരാരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോൾ മേൽപാലത്തിന്റെ നിർമാണം മന്ദഗതിയിലാണെന്ന പരാതി ഉയരുകയാണ് . ഫെബ്രുവരി അവസാനം പാലം പണി പൂർത്തിയാക്കുമെന്നാണ് ഇപ്പോൾ അറിയുന്നത് . പാലം നിർമാണം വൈകുന്നത് ഗതാഗത ദുരിതത്തിനു കാരണമാവുന്നുണ്ട് . ബദൽ റോഡുകളിലേക്കുള്ള ബൈപാസ് സർവീസ് മുന്നറിയിപ്പിലാതെ അടയ്ക്കുന്നതും വാഹനയാത്രക്കാരെ വലയ്ക്കുന്നു .
പാലം നിർമാണം പൂർത്തിയായാൽ അനുബന്ധറോഡും നിർമിക്കണം . പാലം നിർമാണം എത്രയും വേഗം " പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .

Post a Comment