മാഹി പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ പുതുച്ചേരി സംസ്ഥാനത്ത് നിർമിച്ച മികച്ച വീടിനുള്ള അവാർഡിന് മാഹിയിലെ പള്ളൂർ കൊയ്യോട്ട് തെരു കൂടാളിന്റവിട ദേവകി അർഹയായി . വെർച്വൽ കോൺഫറൻസ് വഴി പ്രധാനമന്ത്രിയാണ് അവാർഡ് പ്രഖ്യാപിച്ചത് . കാരയ്ക്കലിൽ നിന്നും
ജി .പരിമള , യാനത്ത് നിന്നും കമ്മ രാധകുമാരി എന്നിവരും അവാർഡിനു അർഹരായി . കേന്ദ്ര ഭരണ പ്രദേശങ്ങളിൽ മികച്ച പ്രക ടനത്തിനുള്ള അവാർഡും പുതുച്ചേരിക്ക് ലഭിച്ചു . അഡ്മിനിസ്ട്രേറ്റർ അമൻ ശർമയുടെ സാന്നിധ്യത്തിൽ സിവിൽ സ്റ്റേഷനിലെ എൻഐസിയിൽ അവാർഡ് ദാനചടങ്ങ് നടന്നു . അസിസ്റ്റന്റ് ടൗൺ പ്ലാനർ പി . വിമൽനാഥ് , ജൂനിയർ എൻജിനീയർ കെ . വിനോദ് കുമാർ , അവാർഡ് നേടിയ കെ.ദേവകിയുടെ മകൾ കെ .പങ്കജ , സോഷ്യൽ ഡവലപ്മെന്റ് സ്പെഷലിസ്റ്റ് ഡോ . വി.സി. മഹേഷ് , പി . പി . നജിബ് , പി.ബിജു ,
കെ.ഷൈമജ , ശാന്ത എന്നിവർ പരിപാടിയിൽ പങ്കെടുത്തു

Post a Comment