o ഇബ്രാഹിംകുട്ടി മുസ്ലിം ലീഗ് സംസ്ഥാന വർക്കിങ് പ്രസിഡന്റ്
Latest News


 

ഇബ്രാഹിംകുട്ടി മുസ്ലിം ലീഗ് സംസ്ഥാന വർക്കിങ് പ്രസിഡന്റ്


 *ഇബ്രാഹിംകുട്ടി മുസ്ലിം ലീഗ് സംസ്ഥാന വർക്കിങ് പ്രസിഡന്റ്* മയ്യഴി : തിരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യ ത്തിൽ മുസ്ലിംലീഗിന്റെ സംഘടനാസംവിധാനം ശക്തിപ്പെടുത്താൻ പോണ്ടിച്ചേരിയിൽ 

ചേർന്ന സംസ്ഥാന മുസ്ലിം ലീഗ് യോഗം തീരുമാനിച്ചു . ഇതിൻ്റെ ഭാഗമായി പുതുച്ചേരി സംസ്ഥാന വർക്കിങ് പ്രസിഡൻറായി മാഹിയിലെ ഇബ്രാഹിം കുട്ടി ചൊക്ളിയെ തിരഞ്ഞെടുത്തു . വരുന്ന തിരഞ്ഞെടുപ്പിൽ ജനാധിപത്യ പുരോഗമന ( യു.പി.എ. ) സഖ്യം മതേതരത്വത്തിൻ്റെ പാതയിൽ ഉറച്ചുനിൽക്കുമെന്നും ബി.ജെ.പി.യുടെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും തെറ്റായ രാഷ്ട്രീയം തുറന്നുകാട്ടുമെന്നും ദേശീയ പ്രസിഡൻറ് പ്രൊഫ . ഖാദർ മൊയ്തീൻ പറഞ്ഞു . പ്രസിഡൻറ് മുഹമ്മദ് യൂനുസ് ഹാജി അധ്യക്ഷതവഹിച്ചു . മുൻ എം.പി. ഡോ . എം . അബ്ദുൽ റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി . ഇ.കെ. മുഹമ്മദ് അലി , ശറഫുദീൻ മാസ്റ്റർ , ഇസ്മായിൽ ചങ്ങരോത്ത് , എച്ച്.ഷമീൽ കാസിം , അബുൽ ഹസ്സൻ , എം.മുഹമ്മദ് ഇസ്മായിൽ , പി .യൂസഫ് തുടങ്ങിയവർ പ്രസംഗിച്ചു .

Post a Comment

Previous Post Next Post