മാഹിയിൽ കോവിഡ് വാക്സിനുകൾ എത്തി
കോവിഡ് 19 കുത്തിവയ്പ്പിനുള്ള വാക്‌സിനുകൾ മാഹി സർക്കാർ ആശുപത്രിയിൽ എത്തി. മാഹിയിൽ 1100 ഡോസ് വാക്‌സിൻ ആണ് എത്തിയത്. ഇത് പോലീസ് സംരക്ഷണത്തിൽ പ്രത്യേകം സജ്ജീകരിച്ച ശീതികരിച്ച മുറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 16ന് കാലത്ത് 9.00 മണിക്ക് വാക്‌സിൻ കുത്തിവയ്പ്പിന്റ ഉത്ഘടനം റീജിയണൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ്മയുടെ അധ്യക്ഷതയിൽ മാഹി എം. എൽ. എ. ഡോ. വി. രാമചന്ദ്രൻ മാസ്റ്റർ നിർവഹിക്കും. ആദ്യഘട്ടം ആരോഗ്യ പ്രവർത്തകർക്ക് ആണ് കുത്തിവപ്പ് നടത്തുക. വാക്‌സിൻ കുത്തിവയിപ്പിനായി മാഹിയിൽ വിപുലമായ സജീകരണങ്ങൾ ആണ് ഏർപ്പെടുത്തിയത്. മാഹി ആശുപത്രി, ചാലക്കര ആയുർവേദ മെഡിക്കൽ കോളേജ്, പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നീ മൂന്നു കേന്ദ്രങ്ങളിൽ വച്ചാണ് കുത്തിവയ്പ്പ് നടത്തുക.
Post a Comment