ബിഗ് ബീറ്റേഴ്സ് മാഹി കിരീടം നേടി
ബിഗ് ബീറ്റേഴ്സ് മാഹിയുടെ നേതൃത്വത്തിൽ ഉത്തര കേരള മലയൻ സമുദായോദ്ധാരണ സംഘം സംസ്ഥാന തലത്തിൽ നടത്തിയ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ടീം ബിഗ് ബീറ്റേഴ്സ് മാഹി കിരീടം നേടി. വളപട്ടണം മിനി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മൽസരത്തിൽ എതിരാളികളായ ചലഞ്ചേഴ്സ് ചെമ്പ്രയെ 30 റൺസിന് തകർത്താണ് ബിഗ് ബീറ്റേഴ്സ് ചാമ്പ്യൻമാരായത്. അർദ്ധസെഞ്ചുറിയടക്കം ടൂർണ്ണമെന്റിലുടനീളം വെടിക്കെട്ട് ബാറ്റിങ്ങ് കാഴ്ച്ച വച്ച ബിഗ് ബീറ്റേഴ്സിന്റെ ഓപ്പണർ ചിയാൻ ചിഞ്ചു പ്ലെയർ ദ ടൂർണ്ണമെന്റ് ട്രോഫിയും, ഫൈനലിന്റെ താരമായി വിപിൻ അപ്പുവും തിരഞ്ഞെടുക്കപ്പെട്ടു.
Post a Comment