കോൺഗ്രസ് നടത്തുന്ന സമരം വെറും നാടകമെന്ന് NR കോൺഗ്രസ്
രംഗസ്വാമി സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ വികസന പദ്ധതികൾ അട്ടിമറിച്ച് ജനവിരുദ്ധ സർക്കാരായി മാറിയ നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഗവർണർക്കെതിരായി നടത്തുന്ന സമരം തിരഞ്ഞെടുപ്പിന് മുന്നോടിയായ നാടകമാണെന്ന് എൻ.ആർ.കോൺഗ്രസ് മേഖല കമ്മിറ്റി ആരോപിച്ചു. ജനക്ഷേമ വികസന പദ്ധതികൾ തിരികെ കൊണ്ടുവരാൻ രംഗസ്വാമിയെ വിളിക്കൂ പുതുച്ചേരിയെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി മേഖല കമ്മിറ്റി പ്രാദേശിക യോഗങ്ങൾ സംഘടിപ്പിക്കാൻ തിരുമാനിച്ചു. റിപ്പബ്ലിക്ക് ദിനത്തിൽ പ്രവർത്തക യോഗങ്ങൾക്ക് തുടക്കം കുറിക്കാനും യോഗം തീരുമാനിച്ചു. എൻ.ആർ കോൺഗ്രസ് മേഖല പ്രസിഡൻ്റ് ഒ.പി.ശിവദാസ് അധ്യക്ഷത വഹിച്ചു.
ഇ.രാധേഷ് കുമാർ, മനോളി അഹമ്മദ്, എം.എസ്.ശശിധരൻ, രാജേന്ദ്രൻ പള്ളൂർ, പൂവച്ചേരി ദിനേശൻ, ഗോപി പളളൂർ, ടി.പി.ശശിധരൻ എന്നിവർ പ്രസംഗിച്ചു.
Post a Comment