*പ്രതിഷേധ പ്രകടനം നടത്തി*
പുതുച്ചേരി ഗവർണർ കിരൺബേദി ജനാതിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സർക്കാരിന്റെ വികസന ജനക്ഷേമ പ്രവർത്തനങ്ങൾ തടസപ്പെടുത്തും വിധത്തിൽ പ്രവർത്തിക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിച്ചു കൊണ്ടും വികസനപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഗവർണറെ എത്രയും പെട്ടെന്ന് തിരിച്ചു വിളിക്കണം എന്ന ആവശ്യം ഉയർത്തിയും പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമി നടത്തുന്ന സത്യാഗ്രഹത്തിന് ഐക്യദാർഢ്യം അർപ്പിച്ചു കൊണ്ട് മേഖലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രമേശ് പറമ്പത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ജനറൽ സെക്രട്ടറി കെ മോഹനൻ, വൈസ് പ്രസിഡന്റ് അഡ്വ:എംഡി തോമസ്സ്, മഹിളാ കോൺഗ്രസ് അധ്യക്ഷ ശ്രീമതി ആശാലത തുടങ്ങിയവർ സംസാരിച്ചു.
മാഹിമേഖല യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശ്യാംജിത് പാറക്കൽ, വൈസ് പ്രസിഡന്റ് രെജിലേഷ് കെ പി, ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് സർഫാസ്, വിവേക് ചാലക്കര, ഷെജിൻ കെ.ടി, റോയ് നെവേസ്, എന്നിവർ സംബന്ധിച്ചു
Post a Comment