ഒളവിലം പാത്തിക്കൽ മോന്താൽ റോഡിലെ തെരുവ് വിളക്കുകളാണ് നാളുകളേറെയായി കണ്ണടച്ചിരിക്കുന്നത്.
മോന്താൽ പാത്തിക്കൽ റോഡിൽ മാത്രം നിലവിൽ ഒമ്പതോളം സോളാർ ലൈറ്റുകളുണ്ട്.
എന്നാൽ ഒന്നും തന്നെ പ്രകാശിക്കുന്നില്ല.
പുഴയോര റോഡായതിനാൽ വൈകുന്നേരങ്ങളിൽ നിരവധി പേർ കുടുംബ സമേതം ഇവിടെ വന്നിരിക്കാറുണ്ട്.
പ്രഭാത സവാരിക്കായി നിരവധി പേരാണ് ഈ റോഡിലേക്ക് വരുന്നത്
എന്നാൽ വെളിച്ചമില്ലാത്തത് കാരണം ഇവിടേക്ക് വരാൻ ആളുകൾ മടിക്കുന്നു.
റോഡിന് ഒരു വശം കുറ്റിക്കാടുകളും വയലുകളുമുള്ള പ്രദേശമായതിനാൽ ഇഴജന്തുക്കൾ ഉണ്ടാവുമോയെന്ന ഭയവും നാട്ടുക്കാർക്കുണ്ട്.
തെരുവ് നായ ശല്യവും രൂക്ഷമാണ്.
ഇരുളിൻ്റെ മറവിൽ പുഴയിൽ മാലിന്യം തള്ളാനുള്ള സാഹചര്യവും നിലനില്ക്കുന്നുണ്ട്
റോഡ് പലയിടത്തും ടാറിളകി പൊട്ടിപൊളിഞ്ഞിട്ടുമുണ്ട്. 2018 മെയ് മാസമാണ് ഈ റോഡ് ഉദ്ഘാടനം ചെയ്തത്
ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയാണ് റോഡ് ഉദ്ഘാടനം ചെയ്തത്.
എത്രയും പെട്ടെന്ന് തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ അധികാരികൾ മുൻകൈയെടുക്കണമെന്ന് നാട്ടുക്കാർ ആവശ്യപ്പെട്ടു
Post a Comment