*അഴിയൂരിൽ 1 ലക്ഷത്തോളം വിലമതിക്കുന്ന നിരോധിത പാൻമസാല ഉല്‌പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ......*
അഴിയൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സമീപം താമസിക്കുന്ന ചില്ലി പറമ്പത്ത് ഷിബു (42)നെ ആണ്
വീട്ടിൽ സൂക്ഷിച്ച ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആയിരം പാക്കറ്റ് ഹാൻസ് ,കൂൾ ലിപ്പ് എന്നി പുകയില ഉല്‌പന്നങ്ങളുമായി ചോമ്പാല പൊലീസ് അറസ്റ്റു ചെയ്തത്..
ഇയാളുടെ പൂഴിത്തലയിലെ ഹോട്ടൽ കേന്ദ്രീകരിച്ചാണ് പാൻമസാല വില്പന ... ...
നിരവധി തവണ പൊലീസ് ഇയാളെ പിടിക്കാൻ ശ്രമിച്ചിരുന്നെങ്കിലും തന്ത്രപരമായി രക്ഷപെടലാണ് പതിവ്....
ഇന്ന് പുലർച്ചയോടെ പുകയില ഉല്‌പന്നങ്ങളുമായി വീട്ടിൽ എത്തിയ ഇയാളെ പൊലീസ് വളരെ തന്ത്രപരമായാണ് വലയിലാക്കിയതെന്ന് ചോമ്പാല സബ് ഇൻസ്പെക്ടർ പറഞ്ഞു.
Post a Comment