ചെങ്കൽലോറികൾ പിടിച്ചെടുത്തു
തലശ്ശേരി:പുലർച്ചെ അനധികൃതമായി ഒരു രേഖകളുമില്ലാതെ ചെങ്കല്ല് കടത്തിക്കൊണ്ടുപോവുകയായിരുന്ന 19 ടിപ്പർ ലോറികൾ റവന്യൂ വകുപ്പും , പോലീസും , ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പിടിച്ചെടുത്തു . ചെങ്കല്ല് കൊണ്ടുപോകാൻ അനുമതിയില്ലാത്ത വാഹനങ്ങളായിരുന്നു ഇവ . . ദേശീയപാതയിലെത്തിയ ടിപ്പറുകൾ ഒന്നൊന്നായി കസ്റ്റഡിയിലായതോടെ ഡ്രൈവർമാർ കൊടുവള്ളിയിൽ സംഘടിക്കുകയും ,രാഷ്ട്രീയക്കാരടക്കം ഇടപെടുകയും അനാവശ്യമായി ജോലി തടയുന്നുവെന്ന് ആരോപിച്ച് പിടിച്ചെടുത്ത ലോറികൾ വിട്ടയക്കാൻ സമ്മർദ്ദം ചെലുത്തിയെങ്കിലും സ്ഥലത്തുണ്ടായ സബ്ബ് കലക്ടർ അനുകുമാരി ഐ.എ.എസ് . വഴങ്ങിയില്ല . . പിടിച്ചെടുത്ത 19 ഓളം ടിപ്പർ ലോറികൾ ലോഡടക്കം റവന്യൂ വകുപ കസ്റ്റഡിയിലേക്ക് മാറ്റി . . ഇതിന്റെ റിപ്പോർട്ട് ജില്ലാ കലക്ടർക്ക് ഉടൻ സമർപ്പിക്കും . ജിയോളജി വകുപ്പിന്റെ നിർദ്ദേശപ്രകാരം പിഴ ഈടാക്കി അനന്തര നടപടികൾ സ്വീകരിക്കും . ധർമ്മടം പ്രിൻസിപ്പൽ എസ്.ഐ.മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ ധർമ്മടം പോലീസും തലശ്ശേരി കൺട്രോൾ റൂം പോലീസും സ്ഥലത്തെത്തി നടപടികൾ നിയന്ത്രിച്ചു . പരിശോധനയുടെ പേരിൽ ജിയോളജി വകുപ്പ് പീഡിപ്പിക്കുന്നു എന്നാരോപിച്ച് ആഴ്ചകൾക്ക് മുമ്പ് ടിപ്പർലോറി ഡ്രൈവർമാർ പ്രതിഷേധ സമരവുമായി രംഗത്തെത്തിയിരുന്നു .
തലശ്ശേരി സബ് കലക്ടർ അനുകുമാരിയുടെ നേതൃത്വത്തിൽ കൊടുവള്ളിയിൽ വച്ച് രാവിലെ 5.30 മുതലാണ് പരിശോധന ആരംഭിച്ചത് . അതീവ രഹസ്യമായി തന്റെ ഓഫീസിലെ ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക ടീമിനെ സജ്ജമാക്കിയാണ് പരിശോധനയ്ക്കെത്തിയത് . സാധാരണ് റെയ്ഡിൽ പങ്കെടുക്കാറുള്ള ജിയോളജി ഉദ്യോഗസ്ഥരെ പോലും പങ്കെടുപ്പിക്കാതെയായിരുന്നു സബ് കളക്ടറുടെ മിന്നൽ റെയ്ഡ് . പൊലീസുകാർക്കും വിവരം നൽകിയിരുന്നില്ല .
നൽകിയിരുന്നില്ല . സബ് കളക്ടർ ഓഫീസിലെ ദിലീപ് കിനാത്തി , സീനിയർ ക്ലർക്കുമാരായ റിയേഷ് കുമാർ , സുജികുമാർ , ജിജു , ജൂനിയർ ക്ലർക്ക്മാരായ സഞ്ജീവ് ശങ്കർ , രാജേഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു .

Post a Comment