*ന്യൂമാഹിയിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി ന്യൂമാഹി* : പുന്നോൽ കുറിച്ചിയിൽ യങ്ങ് പയനിയർസ് ലൈബ്രറി റീഡിംങ്ങ് റൂം ആർട്സ് ആന്റ്സ്പോർട്സ് ക്ലബ്ബ് ന്യൂമാഹി പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി . നാളത്തെ പഞ്ചായത്ത് എന്ന വിഷയത്തിൽ ക്ലബ്ബ് ഹാളിൽ പ്രഭാഷണവും നടത്തി . കുടുംബമിഷൻ ജില്ലാ കോർഡിനേറ്റർ ഡോ : എം . സുർജിത്ത് പ്രഭാഷണവും ഉദ്ഘാടനവും നിർവ്വഹിച്ചു . ക്ലബ്ബ് പ്രസിഡന്റ് കെ.ജയപ്രകാശൻ അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയിത്തു പുതുവർഷ കേക്ക് മുറിച്ചു . മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ ജനപ്രതിനിധികൾക്ക് പുസ്തകങ്ങൾ ഉപഹാരമായി നൽകി . ബ്ലോക്ക് പഞ്ചായത്തംഗം എൻ.രജിതാ പ്രദീപ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ , മറ്റ് ജനപ്രതിനിധികൾ , ക്ലബ്ബ് സിക്രട്ടറി കെ.പ്രദീപ് ബാബു . മുസ്താഖ് എന്നിവർ പ്രസംഗിച്ചു .
ന്യൂമാഹിയിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി ന്യൂമാഹി
MAHE NEWS
0

Post a Comment