*നഷ്ടപ്പെട്ട സർട്ടിഫിക്കറ്റ് അടങ്ങിയ ബാഗും തേടി മൂന്നു ദിവസമായി യുവാവ് മാഹിയിൽ*
മാഹി: മലപ്പുറം കൊണ്ടോട്ടിയിലെ ഒളവട്ടൂർ കുന്നത്ത് ഹൗസിലെ നബീലാണ് സ്ക്കൂൾ സർഫിക്കറ്റുകളടങ്ങിയ ബാഗും തേടി മൂന്നു ദിവസമായി മാഹിയിൽ അലയുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച്ച വൈകീട്ട് ആറ് മണിയോടെ മംഗലാപുരത്ത് നിന്നും വീട്ടിലേക്കുള്ള യാത്ര മദ്ധ്യേ പയ്യോളിയിൽ വെച്ച് നടന്ന ആക്സിഡൻ്റിനിടയിൽ നബീലിൻ്റെ ബാഗുമായി ഒരാൾ കടന്നു കളയുകയായിരുന്നു.
ബാഗുമായി കടന്നു കളഞ്ഞെന്ന് സംശയിക്കുന്നയാൾ
മാഹി ഭാഗത്തേക്കാണ് ബാഗുമായി കടന്നതെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് മാഹിയിലേക്ക് ബാഗ് തിരഞ്ഞു വരുന്നതിനിടെ റോഡരികിൽ ബാഗിലുണ്ടായ തൊപ്പി കണ്ടതിനെ തുടർന്ന് മാഹിയിലെത്തി തിരയുകയും ചെയ്തു.
ബുധനാഴ്ച്ച രാവിലെ തിരിച്ചിലിനിടയിൽ മാഹി കോർണർ ജംഗ്ഷന് സമീപത്ത് ബാഗിലുണ്ടായിരുന്ന ഡ്രസ്സുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
തുടർന്ന് മാഹി പോലീസുക്കാരെ വിവരമറിയിച്ചതിനെ തുടർന്ന് വസ്ത്രമുപേക്ഷിച്ചയാളെ കണ്ടെത്താനായി നിരീക്ഷണ ക്യാമറ പരിശോധിക്കാൻ ശ്രമിച്ചപ്പോൾ നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന വിവരമായിരുന്നു ലഭിച്ചത്
ബാഗുമായി കടന്നത് തമിഴ്നാട്ടുക്കാരനാണെന്ന സൂചനയിൽ തമിഴ് തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ അരിച്ചു പെറുക്കിയെങ്കിലും ഫലമുണ്ടായില്ല.
പയ്യോളിയിലെ ആശുപത്രിയിൽ നിന്നും ലഭിച്ച സി.സി.ടിവി ദൃശ്യത്തിൽ നിന്നും ലഭിച്ച ഫോട്ടോ കണ്ടതിൽ നിന്നും ഇദ്ദേഹം പള്ളിക്ക് സമീപം വരാറുണ്ടെന്ന് കടക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്
നീല നിറത്തിലുള്ള ബാഗാണ് മോഷണം പോയത്
Post a Comment