o ധർണ്ണാ സമരം നടത്തി -
Latest News


 

ധർണ്ണാ സമരം നടത്തി -


 *ധർണ്ണാ സമരം നടത്തി -* 



മാഹി ഗവ. ഹോസ്പിറ്റൽ എംപ്ലോയിസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.

എൻ -  എച്ച്.- എം ജീവനക്കാർക്ക്  വാഗ്ദാനം ചെയ്ത തുകയായ ,10,000 രൂപ, ഉടനടി അനുവദിക്കുക , നിലവിൽ ഉള്ള ഒഴിവുകൾ നികത്തുക - പ്രമോഷൻ അനുവദിക്കുക.

വാർഷിക ഇൻക്രിമെൻ്റ് അനുവദിക്കുക -

എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടായിരുന്നു ധർണ്ണ സമരം നടത്തിയത്.

കെ-എം- പവിത്രൻ്റെ അദ്ധ്യക്ഷതയിൽ ,കെ .ഹരീന്ദ്രൻ - (സി-എസ്സ്-ഒ) സെക്രട്ടറി ഉദ്ഘാടനം ചെയ്തു.

എൻ .മോഹനൻ 

എം . മുഹമ്മദ് അലി- തുടങ്ങിയവർ സംസാരിച്ചു.

ടി. രാമകൃഷ്ണൻ സ്വാഗതവും, പി.ലീന, നന്ദിയും പറഞ്ഞു.

 

സജീന്ദ്രൻ പി.കെ,സണ്ണി ഫർണാണ്ടസ്സ്, സുജാത  വി. പി ,

സുരേന്ദ്രൻ  .സി

തുടങ്ങിയവർ ധർണ്ണാസമരത്തിന്  നേതൃത്വം നൽകി

Post a Comment

Previous Post Next Post