*ഇത്തവണ ഉത്സവമില്ല*
മയ്യഴി , പള്ളൂർ കൊയ്യോടൻ കോറോത്ത് ക്ഷേത്രത്തിലെ മൂന്നുദിവസത്തെ ആണ്ട് തിറയുത്സവം കോവിഡിന്റെ സാഹചര്യത്തിൽ ഇത്തവണ നടത്തുന്നതല്ലെന്ന് ക്ഷേത്രം കാരണവർ പ്രേമചന്ദ്രൻ അറിയിച്ചു .
29 , 30 , 31 തീയതികളിൽ നടക്കാറുള്ള തിറയുത്സവത്തിൽ 31 - ന് നാല്പതിലേറെ തെയ്യങ്ങൾ ഒരേസമയം കെട്ടിയാടുന്നത് ഇവിടത്തെ മാത്രം പ്രത്യേകതയാണ് .
മൂന്ന് ദിവസവും പൂജാദികർമങ്ങളും മറ്റ് ചടങ്ങുകളും മാത്രം നടക്കും
*പന്തക്കൽ* , ഊരോത്തുമ്മൽ
അങ്കക്കാരൻ ക്ഷേത്രത്തിൽ 27 , 28 , 29 തീയതികളിൽ നടക്കേണ്ടിയിരുന്ന ആണ്ട് തിറയുത്സവം കോവിഡ് പശ്ചാത്തലത്തിൽ ഉണ്ടാവില്ല . പൂജാകർമങ്ങൾ നടക്കും . 27 - ന് രാവിലെ ഒൻപതിന് ഗണപതിഹോമം , തുടർന്ന് പുത്തരി നിവേദ്യം . 28 - ന് വൈകീട്ട് ആറിന് ദീപാരാധനയ്ക്കുശേഷം വിശേഷാൽ പൂജകൾ .

Post a Comment