o അശോകൻ വക്കീലിന്റെ വിജയത്തിലേക്കായി അഭിഭാഷകർ രംഗത്തിറങ്ങി*
Latest News


 

അശോകൻ വക്കീലിന്റെ വിജയത്തിലേക്കായി അഭിഭാഷകർ രംഗത്തിറങ്ങി*

 *അശോകൻ വക്കീലിന്റെ വിജയത്തിലേക്കായി അഭിഭാഷകർ രംഗത്തിറങ്ങി*



മാഹി:  പ്രശസ്ത അഭിഭാഷകനും, ഇടത്പക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ടി.അശോക് കുമാറിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി തലശ്ശേരി ,മാഹി ,വടകര കോടതികളിലെ അഭിഭാഷകർ പ്രചരണ ജാഥകളും,വിശദീകരണ യോഗങ്ങളും നടത്തി.

ബാർഅസോസിയേഷന്റേയും ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയന്റേയും സാരഥിയായ പ്രമുഖ അഭിഭാഷകൻ ടി. അശോക് കുമാറിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലേക്കായി മാഹി ,പള്ളൂർ ടൗണുകളിലാണ് അഭിഭാഷകർ പ്രചരണ ജാഥ നടത്തിയത്.

ആൾ ഇന്ത്യാ ലോയേർസ് യൂണിയനാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രമുഖ അഭിഭാഷകൻ കെ.വിശ്വന്റെ അദ്ധ്യക്ഷതയിൽ ലോയേഴ്സ് യൂണിയൻ

സംസ്ഥാന വൈ: പ്രസിഡണ്ട് അഡ്വ: വിനോദ് കുമാർ ചമ്പളോൻ ഉദ്ഘാടനം ചെയ്തു.

പതിറ്റാണ്ടുകൾ നീണ്ട നിയമ പോരാട്ടത്തിലുടെയാണ്സുപ്രീംകോടതി വിധിയിലൂടെ അശോക് കുമാർ സംസ്ഥാനത്തെ  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തിക്കാൻ ഉത്തരവ് നേടിയതെന്നും,

തലശ്ശേരി - മാഹി ബൈപാസ് റോഡിന്നായി ഒഴിപ്പിക്കപ്പെട്ട നൂറ് കണക്കിന് കുടുംബങ്ങൾക്ക് തക്കതായ നഷ്ട പരിഹാരത്തുക ലഭ്യമാക്കിയത് ഹൈക്കോടതി വിധിയിലൂടെയാണെന്നും വിനോദ് ചമ്പളോൻ ചൂണ്ടിക്കാട്ടി. ജി.പി.ഗോപാലകൃഷ്ണൻ.ആർ. ജഗതാഭായി.,ഡി. ദീപ,സുജിത്ത് മോഹൻ, ചന്ദ്രബാബു,എം.സിജിത്ത്, ബീന കാളിയത്ത്, ഭീഷ്മ, പ്രിയങ്ക ശ്രീധരൻ ,കെ.വി. അനുപമ, കെ.ബിന്ദു, കെ.രാജേഷ് കുമാർ ,ടി. റോഷിത്ത്, സിജിത്ത്,.ബെന്നി അബ്രഹാം സംസാരിച്ചു.




Post a Comment

Previous Post Next Post