*അടൽ ടിങ്കറിങ് ലാബ്*
മയ്യഴി : ശാസ്ത്രബോധവും സാങ്കേതികവിദ്യയും വളർത്തി കണ്ടുപിടുത്തങ്ങൾ നടത്തുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിന് കേന്ദ്രസർക്കാർ രാജ്യത്തെ വിദ്യാലയങ്ങളിൽ തുടങ്ങുന്ന അടൽ ടിങ്കറിങ് ലാബ് പദ്ധതി മാഹിയിലും തുടങ്ങി .
ആറുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ഉദ്ദേശിച്ചാണിത് . മാഹി മേഖലാതലത്തിലുള്ള അടൽ ടിങ്കറിങ് ലാബ് മാഹി ജവാഹർലാൽ നെഹ്റു ഗവ . ഹയർ സെക്കൻഡറി സ്കൂളിലാണ് തുടങ്ങിയത് . ഡോ . വി . രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു . സി.ഇ.ഒ. ഇൻചാർ ജ് ഉത്തമരാജ് മാഹി മുഖ്യാതിഥിയായി . വൈസ് പ്രിൻസിപ്പൽ എസ് . ശ്രീസീത അധ്യക്ഷത വഹിച്ചു . സീനിയർ ലക്ചറർ പി . പുരുഷോത്തമൻ , പി.ടി.എ. പ്രസിഡൻറ് കെ . പവിത്രൻ , പ്രഥമാധ്യാപിക സി . ലളിത , രാധാ ദിവാകരൻ , ജോസ് ബേസിൽ ഡിക്രൂ സ് എന്നിവർ പ്രസംഗിച്ചു . ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. , പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു .

Post a Comment