o അവശനിലയിൽ അജ്ഞാതനായ യുവാവ് വഴിയരികിൽ*
Latest News


 

അവശനിലയിൽ അജ്ഞാതനായ യുവാവ് വഴിയരികിൽ*



തലശ്ശേരി: അവശനായ നിലയിൽ അജ്ഞാതനായ യുവാവ് വഴിയരികിൽ മഞ്ഞും വെയിലുമേറ്റ് കിടക്കുന്നു. റെയിൽവേ മേൽപ്പാലത്തിന്റെ നടപ്പാതയിലാണ് ഭക്ഷണംപോലും കഴിക്കാതെ ദിവസങ്ങളായി കഴിയുന്നത്. യുവാവിനെ ആഴ്ചകളായി നഗരത്തിൽ അലഞ്ഞുതിരിയുന്നതായി കണ്ടിട്ടുണ്ട്.

ഇവിടെ കിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ജീവകാരുണ്യ പ്രവർത്തകൻ ബാബു പാറാൽ പലതവണ ഭക്ഷണം വാങ്ങിനൽകിയെങ്കിലും കഴിക്കാൻ തയ്യാറാകുന്നില്ല. ചോദ്യങ്ങൾക്കൊന്നും പ്രതികരിക്കുന്നുമില്ല.

ആശ്രയമില്ലാത്തവരെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അഗതിമന്ദിരങ്ങളിൽ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണങ്ങളുള്ളതിനാൽ യുവാവിനെ സഹായിക്കാനാകാത്ത സ്ഥിതിയാണെന്ന് ബാബു പറഞ്ഞു.

Post a Comment

Previous Post Next Post