വിദ്യാലയം അണു വിമുക്തമാക്കി★
ചാലക്കര :
ചാലക്കര ഉസ്മാൻ ഗവ.ഹൈസ്ക്കൂളിൽ പൊതു പരീക്ഷയെഴുതുന്ന പത്താം ക്ലാസിലെ കുട്ടികൾക്കുള്ള സംശയ നിവാരണ ക്ലാസ്സിനുളള മുന്നൊരുക്കങ്ങളുടെ ഭാഗമായി ചാലക്കര സാന്ത്വനം കൂട്ടായ്മയുടെ സഹകരണത്തോടെ ക്ലാസ്സുകളും പരിസരവും അണുവിമുക്തമാക്കി.റുബീസ് ചാലക്കര, ഫൈസൽ ഹാജി, ഹിഷാം, ഫൈസൽ, സക്കരിയ , സലാം തുടങ്ങിയ ചാലക്കര സാന്ത്വനം വളണ്ടിയർമാരാണ് ക്ലാസ്സുമുറികളും വിദ്യാലയ പരിസരവും അണുവിമുക്തമാക്കിയത്. കോവിഡു പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടു നടക്കുന്ന അധ്യയനത്തിനു സ്കൂൾ കോവിഡ് സെല്ലും മാനേജുമെൻ്റ് കമ്മറ്റിയും ആവശ്യമായ മറ്റു മുന്നൊരുക്കങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. രക്ഷിതാക്കളിൽ നിന്നു സമ്മതപത്രം വാങ്ങിയാണു കുട്ടികളെ ക്ലാസിൽ പ്രവേശിപ്പിക്കുന്നത്. ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന വിധത്തിൽ പന്ത്രണ്ടു കുട്ടികളാണ് ഓരോ ക്ലാസ്സിലും ഉണ്ടാവുക. വിവിധ കാരണങ്ങളാൽ സ്കൂളിലെത്താനാവാത്ത കുട്ടികൾക്ക് സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള അധ്യയനം തുടരും.അധ്യാപക രക്ഷാകർതൃ സമിതി അധ്യക്ഷൻ കെ.വി.സന്ദീവ്, വിദ്യാലയ മാനേജ്മെൻ്റ് കമ്മറ്റി ചെയർമാൻ രൂപേഷ് ബ്രഹ്മം,പ്രധാനാധ്യാപകൻ എം.മുസ്തഫ, പി.എം.വിദ്യാസാഗർ എന്നിവർ നേതൃത്വം നല്കി.

Post a Comment