o മാഹി ഗവ. ജനറൽ ആശുപത്രിയിൽ ഓണാഘോഷം- 2026 സമുചിതമായി സംഘടിപ്പിച്ചു
Latest News


 

മാഹി ഗവ. ജനറൽ ആശുപത്രിയിൽ ഓണാഘോഷം- 2026 സമുചിതമായി സംഘടിപ്പിച്ചു

 മാഹി ഗവ. ജനറൽ ആശുപത്രിയിൽ ഓണാഘോഷം- 2026 സമുചിതമായി സംഘടിപ്പിച്ചു



മാഹി:  മാഹി ഗവ. ജനറൽ ആശുപത്രിയിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വിപുലമായ പരിപാടികളോടെ സമുചിതമായി സംഘടിപ്പിച്ചു. സെപ്റ്റംബർ 1, 2 തീയതികളിലായി നടന്ന ഓണാഘോഷ പരിപാടികളിൽ  ആശുപത്രി ജീവനക്കാരും മാഹി നഴ്‌സിംഗ് കോളേജിലെ വിദ്യാർഥികളുംപങ്കെടുത്തു.

ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 1-ന് വിവിധ ഇനങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു. സാരി ഡ്രാപ്പിംഗ്, പെൻഗ്വിൻ വാക്ക് തുടങ്ങിയ രസകരമായ മത്സരങ്ങൾ ജീവനക്കാരിലും കാണികളിലും ചിരിയും ആവേശവും പകർന്നു.

സെപ്റ്റംബർ 2-ന് അത്തപ്പൂക്കള മത്സരം, ഓണസദ്യ എന്നിവയ്ക്കു പുറമെ ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തിൽ നൃത്തം, ഗാനമേള തുടങ്ങിയ വിവിധ കലാപരിപാടികളും മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ജീവനക്കാരുടെ സജീവ പങ്കാളിത്തം ഓണാഘോഷത്തിന് കൂടുതൽ നിറവും ഉണർവും നൽകി.

ഓണാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇസ്‌ഹാഖ്, അസിസ്റ്റന്റ് ഡയറക്ടർ ഡോ. ബിജു.പി.പി., മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. പവിത്രൻ.കെ.വി. എന്നിവർ സംസാരിച്ചു.

രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടികൾക്ക് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇസ്‌ഹാഖ്, അസിസ്റ്റന്റ് ഡയറക്ടർ ഡോ. ബിജു.പി.പി., ജൂനിയർ അക്കൗണ്ട്സ് ഓഫീസർ  രാധാകൃഷ്ണൻ കുനിയിൽ, സൂപ്രണ്ട്  പ്രഭാകരൻ.കെ., സീനിയർ നഴ്സിംഗ് ഓഫീസർമാരായ  അജിതകുമാരി.കെ., സി.എച്ച്. വസന്ത,  സന്തോഷ് കുമാർ.കെ,   മോഹനൻ. എൻ  തുടങ്ങിയവർ നേതൃത്വം നൽകി.

.

Post a Comment

Previous Post Next Post