o മാഹിയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തണം
Latest News


 

മാഹിയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തണം


 മാഹിയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തണം

മയ്യഴി:

മയ്യഴിയിലെ പതിനൊന്ന് സർക്കാർ ഡ്രൈവർ തസ്തികകളിലേക്ക് ടെസ്റ്റ് നടത്താൻ ജനുവരി 9ന് ഉദ്യോഗാർത്ഥികളെ പുതുച്ചേരിയിലേക്ക് വിളിപ്പിച്ചു. ഡ്രൈവർ തസ്തികകളിലേക്ക് നിലവിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ജോലി ചെയ്യുന്ന പ്യൂ ൺ/വാച്ച് മാൻമാരിൽ നിന്നാണ് ടെസ്റ്റ്  നടത്തി നിയമനം നടത്തുക. അതിനായി ഉദ്യോഗാർത്ഥികൾ സർക്കാർ വാഹനവുമായി പുതുച്ചേരിയിലെത്തണമെന്നാണ് ഉത്തരവ്. കണ്ടീഷൻ കുറഞ്ഞ, കണ്ടം ചെയ്യാറായ വാഹനങ്ങളാണ് മയ്യഴിയിലുള്ളത്. ഈ വാഹനങ്ങളുമായി എഴുനൂറ് കിലോമീറ്റർ അകലെയുള്ള പുതുച്ചേരിയിലെത്തുകയെന്നത് സാഹസമാ ണ്. കൃത്യസമയത്ത് പുതുച്ചേരിയിലെത്തുമെന്നതിന് യാതൊരു ഉറപ്പുമില്ല. മയ്യഴിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഉണ്ടെന്നിരിക്കെ ഇവിടെ വെച്ചു തന്നെ ടെസ്റ്റ് നടത്തണമെന്ന് സി.എസ്. ഒ.ജനറൽസെക്രട്ടറി കെ. ഹരീന്ദ്രൻ പുതുച്ചേരി ട്രാൻസ്പോർട്ട് കമ്മീഷണർക്കയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.


Post a Comment

Previous Post Next Post