o തകർന്ന് തരിപ്പണമായി റോഡ് : യാത്രാ ദുരിതത്തിൽ പ്രദേശവാസികൾ
Latest News


 

തകർന്ന് തരിപ്പണമായി റോഡ് : യാത്രാ ദുരിതത്തിൽ പ്രദേശവാസികൾ

 *തകർന്ന് തരിപ്പണമായി റോഡ് : യാത്രാ ദുരിതത്തിൽ പ്രദേശവാസികൾ*



ന്യൂമാഹി :  ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ  പത്താം വാർഡിലെ പെരിങ്ങാടി  പെരിങ്ങാടി പുതിയ റോഡാണ് തകർന്ന് തരിപ്പണമായി കാൽ നടയാത്ര പോലും അസാധ്യമായ സ്ഥിതിയായിരിക്കുന്നത്.


വർഷങ്ങളായി ടാറിംഗ് പോലും നടത്താത്ത റോഡാണിത്. ജൽ ജീവൻ പദ്ധതിക്കായി കുഴി എടുത്തതോടെ കാൽനട യാത്ര ചെയ്യാൻ  പോലും പറ്റാത്ത സാഹചര്യമാണുള്ളതെന്ന് നാട്ടുകാർ പറഞ്ഞു.




പ്രായമായവരും, രോഗികളും, വിദ്യാർത്ഥികളുമടക്കമുള്ള

 പത്തിലേറെ കുടുംബങ്ങളാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്


പഞ്ചായത്തിൽ പരാതി നല്കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.


വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറ് പോലും പുറത്തേക്കെടുക്കാൻ പറ്റാതെ തുരുമ്പെടുക്കുന്നത് നിസ്സഹായതോടെ നോക്കി നില്ക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ

Post a Comment

Previous Post Next Post