മാഹി: എൻ.ടി.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന പള്ളൂർ സ്പിന്നിങ് മിൽ തൊഴിലാളികൾ നടത്തുന്ന സമരം വരുന്ന 15 ന് (ചൊവ്വാഴ്ച്ച) നൂറാം ദിവസത്തിലേക്ക് കടക്കുന്നു.
ലോക്ഡൗണിൻെറ പശ്ചാത്തലത്തിൽ മേയ് 17 മുതൽ അടച്ചിട്ട മിൽ മാസങ്ങൾ പിന്നിട്ടിട്ടും തുറന്നുപ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. സ്ഥിരം തൊഴിലാളികളും ഗേറ്റ് ബദലികളുമുൾപ്പടെ 600 ജോലിക്കാരാണുള്ളത്.
സമരത്തിൻ്റെ നൂറാം ദിവസമായ 15 ന് സമരസമിതി നടത്തുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് മാഹിയിലെ വ്യാപാരികൾ അന്നേ ദിവസം രാവിലെ 8 മുതൽ 11 മണി വരെ കടകൾ അടക്കുമെന്ന് ചെയർമാൻ കെ.കെ.അനിൽകുമാർ അറിയിച്ചു.

Post a Comment