o ന്യൂമാഹി- ന്യൂമാഹി ഗ്രാമപ്പഞ്ചായത്ത് എട്ടാം വാർഡിലെ പോളിങ് ബൂത്തായ പള്ളിപ്രം എൽ.പി. സ്കൂളിൽ കൂടുതൽ പോലീസ് സുരക്ഷ ഒരുക്കാൻ ഹൈക്കോടതി ഉത്തരവ്
Latest News


 

ന്യൂമാഹി- ന്യൂമാഹി ഗ്രാമപ്പഞ്ചായത്ത് എട്ടാം വാർഡിലെ പോളിങ് ബൂത്തായ പള്ളിപ്രം എൽ.പി. സ്കൂളിൽ കൂടുതൽ പോലീസ് സുരക്ഷ ഒരുക്കാൻ ഹൈക്കോടതി ഉത്തരവ്


 ന്യൂമാഹി- ന്യൂമാഹി ഗ്രാമപ്പഞ്ചായത്ത് എട്ടാം വാർഡിലെ പോളിങ് ബൂത്തായ പള്ളിപ്രം എൽ.പി. സ്കൂളിൽ കൂടുതൽ പോലീസ് സുരക്ഷ ഒരുക്കാൻ ഹൈക്കോടതി ഉത്തരവ് . പ്രശ്നബാധിത ബൂത്തുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി കൂടുതൽ സുരക്ഷ ആവശ്യപ്പെട്ട് എട്ടാം വാർഡിൽ യു.ഡി.എഫ് . പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി ഷബാനി എ.പി. നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് . 2006 നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ഈ ബൂത്തിലെ യു.ഡി.എഫ് . പ്രവർത്തകരെ മർദിച്ച കേസിൽ 6 എൽ.ഡി.എഫ് . പ്രവർത്തകരെ കോടതി ശിക്ഷിച്ചിരുന്നു . കഴിഞ്ഞ ദിവസങ്ങളിൽ വാർഡിൽ സ്ഥാപിച്ച ഷബാനി എ.പി.യുടെ പ്രചാരണ ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു .

Post a Comment

Previous Post Next Post